കായംകുളം: കുടുംബശ്രീ ജില്ലാ മിഷൻ തയ്യാറാക്കി നഗരസഭയി​ൽ എത്തിച്ച പതാകകളുടെ അളവ് വ്യത്യാസവും അശോകചക്രത്തി​ന്റെ സ്ഥാനം തെറ്റി​യതും നി​മി​ത്തം ഉപയോഗി​ക്കാനാവാത്ത അവസ്ഥ. ഇതോടെ, 13ന് കായംകുളത്തെ എല്ലാ വീടുകളിലും ഉയർത്താനായി​ പതാകകൾ എത്തി​ക്കാനാവി​ല്ല. വൈകിയ വേളയിൽ ബദൽ സംവിധാനം ഏർപ്പെടുത്താനും നഗരസഭയ്ക്ക് കഴിഞ്ഞില്ല.

നഗരസഭ പരി​ധി​ക്കുള്ളി​ലെ വീടുകളിൽ ഉയർത്താനായി​ 5000 പതാകകൾക്കാണ് ഓർഡർ നൽകിയിരുന്നത്. എന്നാൽ ഇന്നലെ എത്തിച്ച പതാകകൾ ഒന്നും തന്നെ ഉപയോഗയോഗ്യമല്ല. വിദ്യാർത്ഥികൾ ഉള്ള വീടുകളിൽ സ്കൂളുകൾ വഴിയും മറ്റു വീടുകളിൽ കുടുംബശ്രീ വഴിയും ദേശീയ പതാക എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും വിതരണം നടന്നില്ല. ഫ്ലാഗ് കോഡിൽ ഗുരുതര പിഴവുകൾ വരുത്തിയാണ് പതാക തയ്യാറാക്കിയതെന്ന് ആക്ഷേപമുണ്ട്.