പൂച്ചാക്കൽ: പൂച്ചാക്കൽ മെഡിക്കൽ സെന്റർ വുമൻസ് ആശുപത്രിയും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മുതൽ തൈക്കാട്ടുശേരി എം.ഡി.യു.പി.സ്ക്കൂളിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ ഭദ്രദീപം തെളിക്കും. സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ. ബാബു അദ്ധ്യക്ഷനാകും. പി.എം.സി അഡ്മിനിസ്ട്രേറ്റർ എസ്.രാജേഷ്, പി.വി. രജിമോൻ , വിമൽ രവീന്ദ്രൻ,അഡ്വ.എം.കെ. ഉത്തമൻ തുടങ്ങിയവർ പങ്കെടുക്കും. ഡോക്ടർമാരായ വത്സമ്മ കെ.ജെറോം, ഹയറുന്നിസ, കുട്ടപ്പൻ, അനൂപ് നായർ , വീണാ വേണുഗോപാൽ, നന്ദിനി, മോനിഷ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പി.എം.സി മാനേജർ എസ്. സത്താർ അറിയിച്ചു.