ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ ഉൾപ്പെട്ട 71ാം നമ്പർ ആലാ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ആലാ ശ്രീനാരായണ കൺവൻഷൻ ഇന്ന് ആരംഭിക്കും.
ആലാ നെടുവരംകോട് എസ്.എൻ.ഡി.പി യു.പി. സ്‌കൂൾ അങ്കണത്തിൽ രാവിലെ 8ന് ശാഖായോഗം വൈസ് പ്രസിഡന്റ് വി.ആർ.രാജൻ പതാക ഉയർത്തും. രാവിലെ 10 ന് പിന്നണി ഗായിക ചിത്ര അയ്യർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും കൺവൻഷൻ ഗ്രാന്റും വിതരണം ചെയ്യും. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മറ്റി വൈസ് ചെയർമാൻ പി.ആർ.രാഖേഷ് ,യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.ഡി.വാസുദേവൻ നന്ദിയും പറയും. വൈകിട്ട് 3.30 ന് ശ്രീനാരായണ ധർമ്മവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. കെ.ആർ.ഗോകുലേശൻ സ്വാഗതം പറയും.