ചെങ്ങന്നൂർ :എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ യൂണിയൻ ഷോപ്പിംഗ് കോപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ 20, 21 തീയതികളിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. 20 ന് രാവിലെ 9.30 ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി കൗൺസിലിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്.കമ്മറ്റി വൈസ് ചെയർമാൻ രാഖേഷ് പി.ആറിന്റെ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ യൂണിയൻ അഡ്.കമ്മറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതവും സുരേഷ് വല്ലന നന്ദിയും പറയുംരണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളിൽ രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, ആശാപ്രദീപ്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.അനൂപ് വൈക്കം, ഡോ.ശരത് ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.21 ന് വൈകിട്ട് 4.30 ന് യൂണിയൻ അഡ്.കമ്മറ്റി അംഗം കെ.ആർ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും യൂണിയൻ അഡ്.കമ്മറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി സ്വാഗതവും എസ്.ദേവരാജൻ നന്ദിയും പറയും. എല്ലാ രണ്ട് മാസങ്ങൾ കൂടുമ്പോഴും മൂന്നാമത്തെ ശനി, ഞായർ ദിവസങ്ങളിൽ യൂണിയൻ ഷോപ്പിംഗ് കോപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു. ഫോൺ :9447000097.