കായംകുളം: കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും ദീപാലങ്കാരം നടത്തും. 15ന് രാവിലെ 8.30 ന് നഗരസഭ അങ്കണത്തിൽ പതാക ഉയർത്തും. തുടർന്ന് 9ന് സ്വാതന്ത്ര്യദിന ആഘോഷ റാലി ആരംഭിക്കും. സ്വാതന്ത്രസമര സേനാനികൾ, നഗരസഭാംഗങ്ങൾ, മുൻ ചെയർമാൻമാർ, മുൻ കൗൺസിലർമാർ, പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, എൻ.സി.സി, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, സ്കൗട്ട്, കുടുംബശ്രീ, വിവിധ മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികൾ, കലാ-സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടവർ, വിവിധ സ്കൂളുകൾ, കോളേജുകൾ, മറ്റു ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരികൾ, മറ്റ് ഇതര സ്ഥാപനങ്ങൾ തുടങ്ങിയവർ റാലിയിൽ അണിനിരക്കും. ബാൻഡ് മേളം, വിവിധ പ്ലോട്ടുകൾ അടക്കം ആകർഷണീയമായ നിലയിലാണ് റാലി പ്ലാൻ ചെയ്തിട്ടുള്ളത്. ആകർഷണീയമായ റാലി സംഘടിപ്പിക്കുന്ന സ്കൂളുകൾക്കും മറ്റു ഇതര സ്ഥാപനങ്ങൾക്കും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 9.30 ന് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് സ്വാതന്ത്രദിന റാലി ആരംഭിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ ചടങ്ങിൽ ആദരിക്കും.