ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണമഹാസമ്മേളനവും പ്രശ്‍നോത്തരിയും 14ന് ഉച്ചയ്ക്ക് 2.30 നു ആരംഭിക്കും. ഹരിപ്പാട് കാർത്തികേയ ആശ്രമം മേധാവി ഭൂമാനന്ദ തീർഥ പാദർ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷനാകും. തുടർന്ന് രാമായണ പ്രശ്നോത്തരിയും നടക്കും.