കായംകുളം: കായംകുളം നഗരസഭയിൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നൽകേണ്ട പോഷകാഹാര പദ്ധതി അട്ടിമറിച്ചതായി യു.ഡി.എഫും, ബി.ജെ.പിയും ആരോപിച്ചു. ഭരണ നേതൃത്വത്തിന്റെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടേയും കെടുകാര്യസ്ഥതയാണ് ഇതിന് കാരണം.
2022 ജൂണിൽ നടപടി ക്രമങ്ങൾ പാലിക്കാതെ പോഷകാഹാരങ്ങൾ വാങ്ങാൻ സിവിൽ സപ്ലൈസിനു ചെയർപേഴ്സൺ മുൻകൂർ അനുമതി നൽകിയത് ചട്ടവിരുദ്ധമാണ്.എന്നാൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയ അനുമതി റദ്ദ് ചെയ്യുന്നതിനും പകരം മറ്റൊരു ഏജൻസിക്ക് ഓർഡർ നൽകാനാണ് ശ്രമിച്ചത് ചെയർപേഴ്സൺ അജണ്ടക്ക് മറുപടി പറയാതെ സഭ പിരിച്ചുവിട്ടതായി യു.ഡി.എഫ് നേതാവ് കെ.പുഷ്പദാസ് പറഞ്ഞു. ഘടകകക്ഷിയായ സി പി ഐ യുടെ വകുപ്പായ ഭക്ഷ്യ സിവിൽ സപ്ലൈസിൽ നിന്നും ഇത് തട്ടിയെടുത്ത് സി .പി .എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളെ ഏൽപ്പിക്കുവാനുള്ള ശ്രമമാണ് നടന്നതെന്ന് പാർലമെന്ററി പാർട്ടി നേതാവ് ഡി.അശ്വനീദേവ് പറഞ്ഞു.