 
കുട്ടനാട്: കുട്ടനാട്ടിൽ വെളളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ സഹായം നൽകണമെന്ന് മങ്കൊമ്പിൽ നടന്ന ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൃഷിനാശമുണ്ടായ കർഷകർക്ക് സഹായമെത്തിക്കണം. മടവീഴ്ചമൂലം കൃഷി നശിച്ച പാടങ്ങൾ കൃഷി യോഗ്യമാക്കാനുള്ള ചെലവുകൾ സർക്കാർ നൽകണം. പുതിയ കൃഷി ഇറക്കാനുളള വിത്തും വളവും സൗജന്യമായി ലഭ്യമാക്കണം. മടവീഴ്ചയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ചമ്പക്കുളം മുപ്പത്തഞ്ചിൽചിറ വീട്ടിൽ ജയകുമാറിന് വീട് നിർമ്മിച്ചു നൽകാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജോതിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പി. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പച്ചയിൽ സംഘടനാ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി മുഖ്യപ്രസംഗം നടത്തി. ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ്, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി രഞ്ജു തട്ടാശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് മേപ്രാശ്ശേരി നന്ദിയും പറഞ്ഞു.