ഹരിപ്പാട് : സബർമതി സ്പെഷ്യൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യദിന കലാപരിപാടികളും നടന്നു. മുൻ എം.എൽ. എ വി ടി ബൽറാം ഉദ്ഘാടനം ചെയ്തു. സബർമതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് .ദീപു അദ്ധ്യക്ഷത വഹിച്ചു. ഷംസുദീൻ കായിപുറം, ശ്രീജാകുമാരി , പ്രസന്നകുമാരി, കെ. എസ്. ഹരികൃഷ്ണൻ , അബാദ് ലുത്ഫി, മിനി സാറാമ്മ ,എസ് .ശ്രീലക്ഷ്മി, വി.ഷുക്കൂർ, വിഷ്ണു.ആർ.ഹരിപ്പാട്, നിർമ്മല , മഞ്ജുഷാജി എന്നിവർ സംസാരിച്ചു.