ph
കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടി നോക്കുകയായിരുന്ന ഹോം ഗാർഡിന് തെരുവ് നായുടെ കടിയേറ്റു

കായംകുളം: കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയി​ലായിരുന്ന ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഹോം ഗാർഡ് എസ്. രഘുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടോടെയായി​രുന്നു സംഭവം.

പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘുവിനെ ഇതുവഴി വന്ന തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇടത് തുടയിൽ കടിയേറ്റ രഘുവി​നെ പൊലീസ് ജീപ്പിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡി. ആശുപത്രി​യിലേക്കു മാറ്റി മറ്റുള്ളവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചി​കി​ത്സയി​ലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന് ബൈക്ക് ഇടിച്ച് പരിക്കേറ്റി​രുന്നു. റോഡിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരി​ക്കേറ്റത് കഴി​ഞ്ഞ ദി​വസമാണ്.