tur
ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ പതാകയുമേന്തി കുട്ടികൾ തീർത്ത ഇന്ത്യയുടെ മാതൃക

അരൂർ: സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ പതാകയുമേന്തി കുട്ടികൾ ഇന്ത്യയുടെ മാതൃക തീർത്തു. അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യു.പി.,ഹൈസ്ക്കൂൾ വിഭാഗത്തിലെ ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് മേരി മാത, പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് റഫീക്ക് , അദ്ധ്യാപകരായ അരിസ് ലാൽ ,മിനു, ഉബൈദ് എന്നിവർ നേതൃത്വം നൽകി.