ആലപ്പുഴ : തോണ്ടൻകുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 16 മുതൽ 23 വരെ നടക്കും.16 ന് വൈകിട്ട് 5 ന് വിഗ്രഹ ഘോഷയാത്ര. ഡോ.വിഷ്ണുനമ്പുതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഭാഗവത രത്നം തോട്ടക്കാട് രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും രാവിലെ 5.30 ന് മഹാഗണപതിഹോമം,രാവിലെ 7 മുതൽ ഭാഗവതപാരായണം,ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് 7 ന് പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.