saptadina-camp
ചെന്നിത്തല മഹാത്മാ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്‌.എസ്‌ സപ്തദിന ക്യാമ്പിനു തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ കല്പകവൃക്ഷം നടുന്നു

മാന്നാർ: ചെന്നിത്തല മഹാത്മാ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്‌.എസ്‌ സപ്തദിന ക്യാമ്പിനു തുടക്കമായി. കല്പകം, ഹർഘർ തിരംഗ, സുസ്ഥിരാരോഗ്യം, ഫ്രീഡംവാൾ, കാർഷിക പെരുമ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട ക്യാമ്പിന്റെ ഉദ്ഘാടനം, കല്പകപദ്ധതിയിൽ സ്കൂൾ അങ്കണത്തിൽ കല്പകവൃഷം നട്ടുകൊണ്ട് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മോഹനൻ കണ്ണങ്കര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപാ രാജൻ, പ്രസന്നകുമാരി, സ്കൂൾ പ്രിൻസിപ്പൽ അശ്വതി, ഗ്രീഷ്മ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.