photo
സ്വാത്രന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സ്വതന്ത്ര്യ സമര സേനാനി ഗംഗാധരപ്പണിക്കരെ സ്കൂൾ മാനേജർ പി.രാജേശ്വരി പൊന്നാടയണിയിച്ച് ആദരിക്കുന്നു.

ചാരുംമൂട് : സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന് താമരക്കുളം വി.വി.എച്ച്.എസ് എസിൽ തുടക്കമായി.ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഗംഗാധരപ്പണിക്കർക്ക് ആദരവ് നൽകി. സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. മനു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 102 കാരനായ സ്വാതന്ത്ര്യ സമര സേനാനിയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ച ഗംഗാധരപ്പണിക്കരെ സ്കൂൾ മാനേജർ പി.രാജേശ്വരി പൊന്നാടയണിച്ചു. ഹെഡ്മാസ്റ്റർ എ.എൻ.ശിവപ്രസാദ് ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്തംഗം അനില തോമസ്, പ്രിൻസിപ്പൽ ജി.ജി.എച്ച്.നായർ ,പി.ടി.എ. പ്രസിഡന്റ് എസ്.ഷാജഹാൻ, വൈസ് പ്രസന്റുമാരായ ജി.എസ് സതീഷ്, അനിൽകുമാർ , മാതൃസംഗമം കൺവീനർ അമ്പിളി പ്രേം, ഡെപ്യൂട്ടി എച്ച്.എം എസ്. സഫീനബീവി, സ്റ്റാഫ് സെക്രട്ടറിമാരായ ഹരികൃഷ്ണൻ , കെ.രഘുകുമാർ, തുടങ്ങയവർ പങ്കെടുത്തു.