ആലപ്പുഴ: സ്വാത്രന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാനുള്ള ഗൂഢ ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആരോപിച്ചു. ദേശീയ പതാക വിതരണം ചെയ്യേണ്ട കുടുംബശ്രീ മിഷൻ ഓർഡർ സ്വീകരിച്ചതിന്റെ പത്തു ശതമാനം പോലും നൽകിയിട്ടില്ല. കുടുംബശ്രീ വഴിയും സ്‌കൂളുകൾ വഴിയും ദേശീയ പതാക വിതരണം ചെയ്യുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. സ്വാതന്ത്ര്യ ദിനാഘോഷം പോലും അഴിമതി നടത്തുള്ള അവസരമായി കാണുന്ന സർക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സമീപനം നീചമാണ് .പതാക വിതരണത്തിലെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണമെന്നും എം വി ഗോപകുമാർ ആവശ്യപ്പെട്ടു