photo
കുട്ടികൾ നിർമ്മിച്ച പതാകകളുമായി ഇന്ത്യയുടെ മാതൃകയിൽ അണിനിരന്നപ്പോൾ

ചേർത്തല : സ്വാതന്ത്റ്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളും സ്വന്തമായി നിർമ്മിച്ച ദേശീയപതാകകളുടെ പ്രദർശനം പുത്തൻ അനുഭവമായി.ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്.എസിലെ 1713 കുട്ടികളാണ് ഒരു കുട്ടി ഒരു പതാക എന്ന ക്രമത്തിൽ നിർമ്മിച്ചത്. വർക് എക്സ്പിരിയൻ ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പതാക നിർമ്മാണം.കുട്ടികൾ നിർമ്മിച്ച പതാകകൾ സ്‌കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ മാതൃകയായി അണിനിരന്ന് പ്രദർശിപ്പിച്ചു.