മാവേലിക്കര: ആർ.എസ്.പി മാവേലിക്കര മണ്ഡലം സമ്മേളനം 14,15 തീയതികളിൽ കണ്ടിയൂർ വിരശൈവ ഹാളിൽ നടക്കും. നാളെ രാവിലെ 10ന് പതാക ഉയർത്തൽ, 11ന് മണ്ഡലം കമ്മറ്റി, 15ന് ഉച്ചക്ക് 2ന് ഉദ്ഘാടന സമ്മേളനം. ജില്ലാ സെക്രട്ടറിയേറ്റഗം കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. എൻ.ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനാവും. അഡ്വ.സണ്ണികുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് എംടെക്കിന് ഉന്നത വിജയം കരസ്ഥമാക്കിയ എൻ.ഗീതുവിനെ അനുമോദിക്കും.