jagaran-jadha
കെ.എസ്.കെ.ടി.യു, കർഷകസംഘം, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാന്നാറിൽ നടത്തിയ സാമൂഹിക ജാഗരൺ ജാഥയുടെ സമാപന യോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു, കർഷകസംഘം, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാന്നാറിൽ സാമൂഹിക ജാഗരൺ ജാഥ നടത്തി. മാന്നാർ പരുമല ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ സ്റ്റോർ ജംഗ്‌ഷനിൽ സമാപിച്ചു. സമാപനയോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റിയംഗം ടി.ജി മനോജ് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം മാന്നാർ ഈസ്റ്റ് മേഖലാസെക്രട്ടറി അനന്തകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.എം അശോകൻ, മുഹമ്മദ് അജിത്ത്, എം.തങ്കപ്പൻ, കെ.വി ഭദ്രൻ, അരുൺ മുരുകൻ, സുശീലാ സോമരാജൻ എന്നിവർ സംസാരിച്ചു.