 
മാവേലിക്കര: സാംബവ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനത്തിന് മാവേലിക്കരയിൽ തുടക്കമായി. ബുദ്ധ ജംഗ്ഷനിൽ നിന്നും സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് സമ്മേളന നഗറായ അംബേദ്കർ സാംസ്കാരിക നിലയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ സി.കെ ശശി അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ.സി.ആർ തമ്പി സ്വാഗതം പറഞ്ഞു. മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, മഹാസഭ പ്രസിഡന്റ് പി.കെ ശങ്കർ ദാസ്, കെ.ഗോപൻ, എൻ.ഇന്ദിരാദാസ്, ടി.വി.രത്നകുമാരി, ഭവാനി കുമാർ, എ.രാമചന്ദ്രൻ, കെ.കെ അനൂപ്, എം.ആർ മോഹൻദാസ്, വേണുഗോപാൽ ചിറയിൽ എന്നിവർ സംസാരിച്ചു. സന്തോഷ് അട്ടപ്പാടി, ഒർണ്ണ കൃഷ്ണൻകുട്ടി, ഇ.എസ് വേലായുധൻ, തങ്കച്ചൻ മുടക്കാരിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സന്തോഷ് അട്ടപ്പാടി നയിച്ച നാടൻപാട്ട് നടന്നു.
വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി.കെ ശങ്കർ ദാസ് അദ്ധ്യക്ഷനാവും. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ് അരുൺകുമാർ എം.എൽ.എ, പി.സി വിഷ്ണുനാഥ് എം.എൽ.എ, രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ പങ്കെടുക്കും. ഉച്ചക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.കെ.ശങ്കർ ദാസ് ഉദ്ഘാടനം ചെയ്യും.