ചേർത്തല:സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രൊഫഷണൽ വനിതാ ഗാനമേള ട്രൂപ്പിന്റെയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾക്ക് പഞ്ചായത്ത് വാങ്ങി നൽകിയ ഉപകരണങ്ങളുടെയും ഉദ്ഘാടനം മന്ത്റി പി.പ്രസാദ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വനിതാ ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാച്ചുറൽ കഞ്ഞിക്കുഴി ഉത്പ്പന്നങ്ങൾ വിപണിയിലിറക്കും.ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ പ്രതിഭകളെ ആദരിക്കും. യോഗത്തിൽ കളക്ടർ കൃഷ്ണ തേജ ,വി.ഉത്തമൻ,ബിജി അനിൽകുമാർ,സുധാ സുരേഷ്, പി.എസ്.ശ്രീലത എന്നിവർ സംസാരിക്കും.
വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ സ്വാഗതവും സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ നന്ദിയു പറയും.