ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച നാളെ വൈകുന്നേരം പാർട്ടി അംഗങ്ങളുടെ വസതികളിലും,പാർട്ടി ഓഫിസുകൾക്ക് മുന്നിലും, പ്രധാന കേന്ദ്രങ്ങളിലും സ്വാതന്ത്ര്യ സംരക്ഷണ ദീപം തെളിയിക്കുവാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ഇരു പാർട്ടികളും ചേർന്ന് ഇന്ന് വലിയ ചുടുകാട്ടിലും,വയലാറിലും സംഘടിപ്പിക്കുന്ന സ്വതന്ത്ര്യ ദിനസംഗമവും, 15ന് എൽ.ഡി.എഫ് ജില്ലാ കമ്മറ്റി ആലപ്പുഴ നഗര ചത്വരത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും വിജയിപ്പിക്കുവാനും യോഗം അഭ്യർത്ഥിച്ചു. 19ന് പി.കൃഷ്ണപിള്ള ദിനം വിജയിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.രവി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി.പ്രസാദ്, ജില്ലാ അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.