ചേർത്തല: എസ്.എൻ.ഡി.പി യോഗം മരുത്തോർവട്ടം 3154-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ 15 ന് രാവിലെ 9 മുതൽ ശാഖാ പ്രാർത്ഥനാ മന്ദിരത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ചേർത്തല ഫോക്കസ് കണ്ണാശുപത്രിയുടെ സഹകരത്തോടെ നടത്തുന്ന ക്യാമ്പ് യൂത്ത്മൂവ്മെന്റ് ചേർത്തല യൂണിയൻ സെക്രട്ടറി അജയല പറയകാട് ഉദ്ഘാടനം ചെയ്യും. ഡോ.രാജേഷ് ചൈൽസ് ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ:8086922574,9447896539,9539929698.