ആലപ്പുഴ: സ്കൈ യോഗാചാര്യൻ വേദാതിരി മഹർഷിയുടെ 111ാം ജന്മദിനത്തോടനുബന്ധിച്ച് ആറാട്ടുവഴി സ്കൈ സെന്ററിൽ നാളെ രാവിലെ 11 ന് ആരോഗ്യ സെമിനാർ നടത്തും. സ്ത്രീകളുടെ ആരോഗ്യവും യോഗയും എന്ന വിഷയത്തിൽ ഡോ.ലളിതാംബിക കരുണാകരനും, പൊതുജനാരോഗ്യത്തിൽ യോഗയുടെ പങ്ക് എന്ന വിഷയത്തിൽ ഡോ.മധുസൂദനപണിക്കരും ക്ലാസുകൾ നയിക്കും. ഡോ.ശ്രീനിവാസ ഗോപാൽ മോഡറേറ്ററാകും. 9895010181.