1
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ സ്വാഗതസംഘഗ രൂപീകരണ യോഗത്തിന് കുട്ടനാട് സൗത്ത് യൂണിയനിൽ ചെയർമാൻ പച്ചയിൽ സന്ദീപ് ഭദ്രദീപം തെളിക്കുന്നു

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ 168ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 40 ശാഖകളുടേയും നേതൃത്വത്തിൽ വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെയും മഹാസമ്മേളനത്തോടെയും എടത്വായിൽ നടത്തുവാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 501 അംഗ സ്വാഗത സംഘത്തിനും 51പേരുടെ എക്സിക്യൂട്ടിവ് കമ്മറ്റിക്കും രൂപം നൽകി. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എം ബാബു , സന്തോഷ് വേണാട്,ഉമേഷ് കൊപ്പാറ, സിമ്മി ജിജി, യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൺവീനർ വികാസ് ദേവൻ, സൈബർസേന യൂണിയൻ ചെയർമാൻ പീയുഷ് പി. പ്രസന്നൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത, വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ് , കൗൺസിലർ സുജി സന്തോഷ്, മൈക്രോഫിനാൻസ് യൂണിയൻ കോർഡിനേറ്റർ വിമല പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.