
ചേർത്തല : തൊഴിലുറപ്പിലെ പ്രവൃത്തികളുടെ എണ്ണം കുറച്ചു തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വയലാറിൽ തൊഴിലുറപ്പു തൊഴിലാളികൾ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.വി. എൻ.അജയൻ ഉദ്ഘാടനം ചെയ്തു. വയലാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജയലേഖ അദ്ധ്യക്ഷത വഹിച്ചു.എ.കെ.ഷെരീഫ്,ജെയിംസ്, വി.ജി.ജയചന്ദ്രൻ,പി.വിനോദ്, ആശാ മാധവശേരി,ഷാഹിന, ഷീജ,സൗമ്യ, ശുഭ, കൈരളി,സുഷമ, ഇന്ദു അനിൽ, സലി ബാലൻ,വിജയമ്മ രമണൻ എന്നിവർ നേതൃത്വം നൽകി.