മാന്നാർ: പൊതുഅവധി ദിനമായ 15 ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അധികസമയം സേവനം നൽകാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി അറിയിച്ചു. 15ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പൊതു ജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും നൽകി തുറന്നു പ്രവർത്തിക്കും. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സെക്രട്ടറി അറിയിച്ചു.