
ചേപ്പാട് : ചേപ്പാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവു നായ് ശല്യം രൂക്ഷമായി. പത്താം വാർഡിൽ ഏവൂർ ദേശ ബന്ധു വായനശാല, കരിമ്പിൽ മുക്ക് , ഏവൂർ ക്ഷേത്രത്തിലേക്കുളള വഴി, എന്നിവടങ്ങളിൽ നായ്ക്കൾ ജനങ്ങളുടെ സ്വൈരസഞ്ചാരത്തിന് ഭീഷണിയാണ്. വീടിന് പുറത്ത് ഇടുന്ന തുണികൾ, ചെരിപ്പുകൾ എന്നിവ കടിച്ചുകീറി നശിപ്പിക്കുന്നത് പതിവായി. വെളുപ്പിന് പത്രവിതരണത്തിന് പോകുന്ന പോകുന്ന ഏജന്റുമാർക്കും നായകൾ ഭീഷണിയാണ്. കഴിഞ്ഞ ദിവസം പത്രം ഏജന്റ് വേണുവിനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നായശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം