ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 188-ാമത് വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ് ഇന്നും നാളെയുമായി യൂണിയൻ ഹാളിൽ നടക്കും.ഇന്ന് രാവിലെ പത്തിന് യോഗം കൗൺസിലർ പി.ടി.മന്മഥനും ഉച്ചയ്ക്ക് രണ്ടിന് രാജേഷ് പൊൻമലയും ക്ളാസ് നയിക്കും. 14 ന് രാവിലെ പത്തിന് ഡോ.ശരത്ചന്ദ്രനും ഉച്ചയ്ക്ക് രണ്ടിന് ഡോ.ടി.സുരേഷ്കുമാറും ക്ലാസ് നയിക്കും.