ഹരിപ്പാട്ട് : തനിച്ചു താമസിച്ചിരുന്ന പെട്ടിഓട്ടോറിക്ഷ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി പാപ്പറയിൽ മധുസൂദനൻ നായരെയാണ് (62) ഡാണാപ്പടി ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് കെട്ടിട ഉടമ വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.