
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ 75 ഫല വൃക്ഷങ്ങൾ നടുന്നതിന്റെ ഉദ്ഘാടനം ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്ക്കൂളിൽ എച്ച്.ഡി.എഫ്.സി ഡെപ്യൂട്ടി മാനേജർ വിനോദ് ഗോപി നിർവഹിച്ചു.ബാങ്ക് മാനേജർ അനൂപ് ജെ. കുട്ടികൾക്ക് ഫലവൃക്ഷത്തെകൾ നൽകി . ആഗസ്റ്റ് 13 മുതൽ 15വരെ ജില്ലയിലെ വിവിധ സ്കുളുകളിലായി 75 ഫലവൃക്ഷത്തൈകൾ നടുമെന്ന് ജില്ല കോർഡിനേറ്റർ മായാ ഭായ് കെ.എസ്.അറിയിച്ചു. യോഗത്തിൽ നന്മ മരം അംഗങ്ങളായ ജോസഫ് പി ബർണ്ണാഡ്, റെനിഷ് ആന്റണി, നെൽസൺ തോമസ്, ടെസി നെൽസൻ, ഷീജ എസ് എന്നിവർ സംസാരിച്ചു.