ambala

അമ്പലപ്പുഴ: ആപ്പ ഓട്ടോയിൽ മദ്യം ശേഖരിച്ച് വിൽപ്പന നടത്തിവന്ന ഓട്ടോ ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 16ാം വാർഡിൽ കാട്ടൂക്കാരൻ പറമ്പിൽ ഷാ മുനീർ (32) പിടിയിലായത്. അമ്പലപ്പുഴ വളഞ്ഞവഴി പടിഞ്ഞാറ് കുപ്പിമുക്ക് ഭാഗത്ത് ആലപ്പുഴ എക്സൈസ് ഇൻസ്പക്ടർ എസ് സതീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ സൂക്ഷിച്ച 2 ലിറ്റർ മദ്യവും 4000 രൂപയും, കസ്‌റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ജഗദീശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി. പ്രസന്നൻ,സാജൻ ജോസഫ്, എം.ആർ.റെനീഷ്, ആർ.ജയദേവ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.