ചേർത്തല : വയലാർ ഗ്രാമപഞ്ചായത്തും കനിവും കുടുംബശ്രീയും ചേർന്ന് വിവിധങ്ങളായ പരിപാടികളോടെയുള്ള സ്വാതന്ത്യദിനാഘോഷം ആരംഭിച്ചു.സ്വാതന്ത്റ്യദിന സന്ദേശ മഹാറാലിയും വയലാറിലെ ധീരജവാന്മാരെ ആദരിക്കലും അടക്കമാണ് ആഘോഷങ്ങൾ.ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുമുതൽ സ്വാതന്ത്റ്യദിനറാലി നടക്കുന്ന എസ്.എൻ.ഡി.പി പ്രാർത്ഥനാലയംവരെ 75 ദേശീയപതാകകളുയർത്തി. 15ന് സ്വാതന്ത്യദിന മഹാസന്ദേശ ആഹ്ലാദറാലി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഫ്ളഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സമ്മേളനവും ആദരിക്കലും കൃഷിമന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എം.പി സ്വാതന്ത്റ്യദിനസന്ദേശം നൽകും.വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും.കളക്ടർ വി.ആർ.കൃഷ്ണതേജയും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും മുഖ്യാതിഥികളായി പങ്കെടുക്കും.