photo
ചേർത്തല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന നിർവാഹക സമിതി അംഗം ജോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : ഹൈസ്‌കൂൾ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:40 നിർത്തലാക്കിയ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മ​റ്റിയുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന നിർവാഹക സമിതി അംഗം ജോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉബൈദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഡി.അജിമോൻ മുഖ്യപ്രഭാഷണം നടത്തി. പി.ബി.ജോസി, ജില്ലാ സെക്രട്ടറി സോണി പവേലി,സംസ്ഥാന നേതാക്കളായ ഇ.ആർ.ഉദയകുമാർ, ബാലകൃഷ്ണ ഷേണായി,ശ്രീഹരി, വിവേക്, റവന്യൂ ജില്ലാ നേതാക്കളായ പി.ആർ.രാജേഷ് ,ബാബു രാമചന്ദ്രൻ, മോഹനൻ, വനിതാ ഫോറം ജോയിന്റ് കൺവീനൻ പി.ജിഷ,കെ.ജെ. അന്ന,വി.ഗിരീഷ് കമ്മത്ത്, ജറോം ജോസ്,കെ.ജെ.യേശുദാസ് എന്നിവർ സംസാരിച്ചു.ജില്ലാ ട്രഷറർ ടി.പി. ജോസഫ് സ്വാഗതവും തുറവുർ ഉപജില്ലാ സെക്രട്ടറി കെ.ജെ. ഔസേപ്പ് നന്ദിയും പറഞ്ഞു.