 
ചേർത്തല: നൈപുണ്യ കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജനദിനം ആചരിച്ചു. പ്രിൻസിപ്പൽ ബൈജു ജോർജ്ജ് പൊൻതേമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ്അക്കൗണ്ട്സ് ഒഫ് ഇന്ത്യയുമായി ചേർന്ന് നടത്തിയ സെമിനാർ പരിശീലകൻ മനോജ് നീലകണ്ഠൻ നയിച്ചു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ, കൊമേഴ്സ് വിഭാഗം മേധാവി പ്രശാന്ത്കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ റോസ്മേരി എന്നിവർ സംസാരിച്ചു.