
ചേർത്തല: 108 ആംബുലൻസ് ജീവനക്കാർക്ക് റിസ്‌ക് അലവൻസ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (കെ.എസ്.എ.ഇ.യു -108) പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഡ്യൂട്ടി സമയം 8 മണിക്കൂറായി കുറയ്ക്കണമെന്നും ആംബുലൻസ് പാർക്കിംഗ് ലൊക്കേഷനുകളിൽ റസ്റ്റ് റൂം അനുവദിക്കണമെന്നും സമ്മേളനം വ്യക്തമാക്കി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.സി.ശ്രീകുമാർ അദ്ധ്യക്ഷനായി. സജിൻ മാത്യു സ്വാഗതം പറഞ്ഞു. തിരിച്ചറിയൽ കാർഡ് വിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ഭാരവാഹികളായി പി.ഗാനകുമാർ (പ്രസിഡന്റ്), ശ്രീകുമാർ, ജാക്‌സൺ, സുമേഷ് (വൈസ് പ്രസിഡന്റുമാർ), വി.ആർ.രാജീസ് (ജനറൽ സെക്രട്ടറി), ധനേഷ്, അബ്ദുൾ സലിം വി.എസ്.അർച്ചന (സെക്രട്ടറിമാർ), സജിൻ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.