അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പുന്നപ്ര ശാന്തിഭവനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ മന്ത്രി ജി.സുധാകരൻ ദേശീയ പതാക ഉയർത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കമാൽ എം. മാക്കിയിൽ അദ്ധ്യക്ഷനായി. ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി എം.കെ. വിനോദ് കുമാർ അന്തേവാസികൾക്ക് മധുര വിതരണം നടത്തി. ബ്രദർ മാത്യു ആൽബിൻ, ഫാ. എബ്രഹാം, പി.എ. കുഞ്ഞുമോൻ, അപ്പച്ചൻ കൈനകരി, പി.വി. ആന്റണി തുടങ്ങിയവർ സംസാരിച്ചു.