
അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവും സ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും നടത്തി. പുന്നപ്ര എം .ഇ .എസ് സ്കൂളിൽ നടന്ന പരിപാടി ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആർ.വി.ഇടവന, എ.എ.റസാഖ് ,ഷിതാ ഗോപിനാഥ് ,ഹസൻ പൈങ്ങാമഠം , സീന,സാബു വെള്ളാപ്പള്ളി ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ,അനിൽകുമാർ വെള്ളൂർ ,വത്സല വേണു ,ഷിബാ മുഹമ്മദ് ,എന്നിവർ പങ്കെടുത്തു. യു .പി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടന്നു.