 
ആലപ്പുഴ : സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി വടക്കനാര്യാട് കണിയാം വെളിയിൽ കെ. ജനാർദ്ദനനെ ജില്ലാ കളക്ടർ കൃഷ്ണതേജ വീട്ടിൽ എത്തി ആദരിച്ചു. എ.ഡി.എം സന്തോഷ് കുമാർ, അമ്പലപ്പുഴ തഹസീൽദാർ ജയ, വില്ലേജ് ഓഫീസർ വിനോദ് പി. ലാൽ , മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്.സന്തോഷ്, ഉദയമ്മ എന്നിവർ പങ്കെടുത്തു.