 
ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ സ്പോർട്സ് അക്കാദമിയിൽ ദേശീയ പതാക ഉയർത്തി വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.ജയമോഹൻ അധ്യക്ഷത വഹിച്ചു. സെപ്തംബറിൽ ഗുജറാത്തിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള റോവിംഗ് ടീമിനെ അനുമോദിച്ചു. സെക്രട്ടറി എൻ.പ്രദീപ് കുമാർ, ബിനു കുര്യൻ, ജസ്റ്റിൻ തോമസ്, പി.കെ.രാജിമോൾ, ജെറോം, പത്മാവതി എന്നിവർ നേതൃത്വം നൽകി.