ആലപ്പുഴ : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ നിന്ന് പതിനേഴ് പേർ അർഹരായി. എം.കെ. ബിനുകുമാർ (ഡിവൈ.എസ്.പി, നർക്കോട്ടിക് സെൽ), വൈ. മുഹമ്മദ് ഷാഫി (സി.ഐ കായംകുളം), എം.എസ്. പ്രമോദ് കുമാർ (ഗ്രേഡ് എസ്.ഐ സൈബർ സ്റ്റേഷൻ), ജി.അനിൽകുമാർ (ഗ്രേഡ് എസ്.ഐ കൺട്രോൾ റൂം), അഗസ്റ്റിൻ വർഗീസ് (അസി. സബ് ഇൻസ്‌പെക്ടർ ഗ്രേഡ്,സി ബ്രാഞ്ച്, ആലപ്പുഴ), വി.എസ്. ശരത് ചന്ദ്രൻ (അസി. സബ് ഇൻസ്‌പെക്ടർ (ഗ്രേഡ്), സൈബർ ക്രൈം സ്റ്റേഷൻ), വി.ബി.ഷാജിമോൻ (എസ്.ഐ ഗ്രേഡ്, മാരാരിക്കുളം), സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ശ്രീകുമാർ ( മാന്നാർ), റിനു കെ.ഉമ്മൻ (വള്ളികുന്നം), എസ്.ആർ. കനകരാജ് (ആലപ്പുഴ സൗത്ത്), ബി. അജീഷ് (ഹരിപ്പാട്), ജി. വിജുലാൽ (ആലപ്പുഴ നോർത്ത്), വി. പ്രമോദ് (ഗ്രേഡ് മാന്നാർ), സിവിൽ പൊലീസ് ഓഫീസർമാരായ വി.വി. ഗിരീഷ് ലാൽ (മാവേലിക്കര), വി.വി. ജിതിൻ (ചേർത്തല), ജി. ഗോപകുമാർ (വെൺമണി), ലാലു പി.ഡബ്‌ള്യൂ. അലക്‌സ് (ആലപ്പുഴ നോർത്ത്) എന്നിവരാണ് മെഡലിന് അർഹരയായത്.