ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടൻമാരെ ആദരിക്കും. 15ന് രാവിലെ 9 ന്ചേർത്തല ദേവി ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിന് മുൻവശം ബ്രഹ്മചാരിണി നിവേദ്യാമൃത ചൈതന്യ ദേശീയ പതാക ഉയർത്തി ജ്യോതി തെളിയിച്ചു അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് വിമുക്തഭടൻമാരെ പാദപൂജ നടത്തി പൊന്നാടയണിയിച്ചു ആദരിക്കും. ജോയി മാത്യു മുഖ്യപ്രഭാഷണം നടത്തും.