photo

ചേർത്തല: അർത്തുങ്കൽ ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹവും കണ്ടെത്തി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി (16)യുടെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ ചെത്തി ഹാർബറിനു സമീപം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.ശ്രീഹരിക്കൊപ്പം കാണാതായ കടക്കരപ്പളളി 12ാംവാർഡ് കൊച്ചു കരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വൈശാഖിന്റെ മൃതദേഹഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്​റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്.