ചേർത്തല: കൊക്കോത മംഗലം ശ്രീരാമഹനുമൽ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ രാമായണ പ്രശ്‌നോത്തരി മത്സരം ജയതുളസീധരൻ തന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എ.വി.സിനി, എം.ആർ.അനിരുദ്ധൻ, സി.ആർ.സുധീഷ് കുമാർ, ബി.അംബികാദേവി, സന്തോഷ് ചിറയ്ക്കൽ, ഷൈജു എന്നിവർ സംസാരിച്ചു.