 
പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ജയന്തി ദിനാഘോഷത്തിന്റെ നടത്തിപ്പിനായുള്ള പാണാവള്ളി മേഖലാ ആലോചനാ യോഗം പള്ളിപ്പുറം ശാഖാ ഹാളിൽ യൂണിയൻ കൺവീനർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി ,വി.ശശികുമാർ , അനിൽ ഇന്ദീവരം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു, വനിതാ സംഘം കൗൺസിൽ അംഗങ്ങളായ മഞ്ജുഷാ വേണുഗോപാൽ, സുജാ ജയചന്ദ്രൻ , മുൻ കൗൺസിൽ അംഗങ്ങളായ പി.വിനോദ് മാനേഴത്ത്, ബിജുദാസ് , യൂത്ത്മൂവ്മെന്റ് യൂണിയൻ സമതി അംഗങ്ങളായ പ്രിൻസ് മോൻ, ശ്യാം തുടങ്ങിയവർ സംസാരിച്ചു. മുൻ യൂണിയൻ കൗൺസിലർ ദിനദേവൻ നന്ദി പറഞ്ഞു.