 
ചേർത്തല: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പിയോഗം ചേർത്തല യൂണിയൻ ഓഫീസിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ദേശീയ പതാക ഉയർത്തി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിയുക്ത ഡയറക്ടർ ബോർഡംഗം ബൈജു അറുകുഴി, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം കെ.എം. മണിലാൽ, പ്രിൻസ് മോൻ, ശിവൻ, രതീഷ് കോലോത്ത് വെളി, അമ്പിളി അപ്പുജി, സിനി സോമൻ എന്നിവർ പങ്കെടുത്തു.