കാവാലം: പള്ളിയറക്കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 16 മുതല്‍ 22 വരെ നടക്കും. മാവേലിക്കര എസ്.ജയന്‍ യജ്ഞാചാര്യനും തൈക്കാട്ടുശേരി കേശവന്‍ നമ്പൂതിരി യജ്ഞഹോതാവുമാണ്. നാളെ വൈകിട്ട് അഞ്ചിന് യജ്ഞശാലയിലേക്ക് വിഗ്രഹ ഘോഷയാത്ര, തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രാജേഷ് വര്‍മ്മ ഭദ്രദീപക്രാശനം നിര്‍വഹിക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 7.30 മുതല്‍ പാരായണം, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് പ്രഭാഷണം എന്നിവ നടക്കും. 18ന് ശ്രീകൃഷ്ണാവതാരം, ഉച്ചയ്ക്ക് 12.30ന് ഉണ്ണിയൂട്ട്, വൈകിട്ട് അഞ്ചിന് ശനീശ്വരപൂജ. 20ന് രാവിലെ രുഗ്മിണീസ്വയംവരം, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ. 22ന് ഉച്ചയ്ക്ക് സ്വര്‍ഗാരോഹണം, 2.30ന് അവഭൃഥസ്‌നാന ഘോഷയാത്ര.