മാന്നാർ :പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ടി.നാരായണന്റെ പിതാവ് മാന്നാർ കുരട്ടിക്കാട് കൗസ്തൂഭത്തിൽ പ്രൊഫ.കെ. തുളസീധരൻ നായർ (74) നിര്യാതനായി . കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാളം വിഭാഗം മുൻ അദ്ധ്യാപകനായിരുന്നു.

മൃതദേഹം ഞായറാഴ്ച രാവിലെ 10.30 വരെ മാന്നാറിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും സംസ്‌കാരം വൈകിട്ട് 3ന് കൊല്ലം പുത്തൂർ കരിമ്പിൻപുഴ മണ്ണാത്തിവിളയിൽ വീട്ടുവളപ്പിൽ .

ഭാര്യ: ബി.ആനന്ദവല്ലിഅമ്മ (മുൻ അദ്ധ്യാപിക രസതന്ത്ര വിഭാഗം, ഡി.ബി.പമ്പാ കോളേജ്, പരുമല). മകൾ: ഡോ.എ.നിരഞ്ജന ( പ്രാഥമിക ആരോഗ്യ കേന്ദ്രം, തലവടി). മരുമക്കൾ : പി.ഐ.ശ്രീവിദ്യ (മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ), ഡോ.കെ.എം. ഗണേശ് (പ്രാഥമിക ആരോഗ്യ കേന്ദ്രം,പുലിയൂർ).