ഹരിപ്പാട് : മതനിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം തൊഴിലിനു വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഹരിപ്പാട്ട് മതേതര സംഗമം സംഘടിപ്പിക്കും . വൈകിട്ട് നാലിന് മാധവാ ജംഗ്ഷനിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡി. അനീഷ് അധ്യക്ഷത വഹിക്കും. എ.ശോഭ മതേതര സംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.ഐ,വൈ.എഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സംഘാടക സമിതി കൺവീനർ അഡ്വ. ഉണ്ണി ജെ. വാര്യത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, കമ്മിറ്റി അംഗം യു.ദിലീപ്, അഞ്ജലി, എസ്. അനിൽകുമാർ, യു. അമൽ,അസ്ലം ഷാ, എ. അഖിൽ, എസ്. ശ്രീജിത്ത് എന്നിവർ സംസാരിക്കും.