മാവേലിക്കര : ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ബാലാവകാശങ്ങളും നിയമ പരിരക്ഷയും എന്ന വിഷയത്തിൽ തെക്കേക്കര പഞ്ചായത്തിൽ നിയമബോധന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.അജിത്ത് അധ്യക്ഷനായി. ഗീത തോട്ടത്തിൽ സ്വാഗതം പറഞ്ഞു. കേന്ദ്ര സർവകലാശാല നിയമവകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഗിരീഷ്‌കുമാർ, അഡ്വ.യദു കൃഷ്ണ, അഡ്വ.കുര്യച്ചൻ ജോസി എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൈമറി തലത്തിലെ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.