
ഹരിപ്പാട് : ഭക്തിയിലൂടെ മനുഷ്യന് നേർവഴി തെളിച്ചു നല്കുന്ന രാമായണം മൂല്യബോധത്തിന്റെ സ്രോതസാണെന്ന് അഡ്വ:ടി.കെ.ശ്രീനാരായണദാസ് പറഞ്ഞു.രാമായണ മാസാചരണത്തോടനുബന്ധിച്ച് കരുവാറ്റ തോണിപ്പുരയ്ക്കൽ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർമ്മനിഷ്ഠയുടെ ത്യാഗോജ്വലമായ പാഠങ്ങൾ ഉൾക്കൊള്ളുന്ന രാമായണം തലമുറകൾക്ക് മേൽ പ്രേരണ ചെലുത്തുന്ന പ്രഭാവമാണെന്നും ശ്രീനാരായണദാസ് പറഞ്ഞു. കരുവാറ്റ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി.പ്രസന്നൻ,അരുൺ രാജ്,ഡി.വിക്രമൻ,തുടങ്ങിയ സംസാരിച്ചു. ഹരിപ്പാട് നാദബ്രഹ്മലയ ഓർക്കസ്ടയുടെ സംഗീതാർച്ചന ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി